ജിയോ പോസ്റ്റ്‌പെയ്ഡ് രംഗത്തേക്കും; 199 രൂപക്ക് 25 ജിബി

Posted on: May 12, 2018 8:53 pm | Last updated: May 12, 2018 at 8:53 pm

മുംബൈ: രാജ്യത്ത് ഡാറ്റാ വിപ്ലവത്തിന് തുടക്കമിട്ട മുകേഷ് അംബാനിയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് രംഗത്തേക്കും കടന്നു. 199 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകളാണ് ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. മെയ് 15 മുതല്‍ പോസ്റ്റ്‌പെയ്ഡ് താരിഫ് ലഭ്യമാകും.

199 രൂപയുടെ പ്ലാനില്‍ 25 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ഒരുക്കിയിരിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ തന്നെ ഐഎസ്ഡി കോളുകളും അനുവദിക്കും. യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള കോളിന് മിനുട്ടിന് 50 പൈസയാണ് നിരക്ക്. ബംഗ്ലാദേശ്, ചൈന ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്ക് വിളിക്കാന്‍ മിനുട്ടിന് രണ്ട് രൂപയാണ് നിരക്ക്. സഊദി, യുഎഇ, ഇസ്‌റാഈല്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മിനുട്ടിന് ആറ് രൂപയാണ് നിരക്ക്.

പോസ്റ്റ്‌പെയ്ഡ് രംഗത്തേക്ക് ജിയോ വന്നതോടെ മറ്റു കമ്പനികളും പോസ്റ്റ്‌പെയ്ഡ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്.