Connect with us

Ongoing News

താങ്കളുടെ ഫോണിന് കവറുണ്ടോ? എങ്കില്‍ പേടിക്കണം...

Published

|

Last Updated

മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമാക്കാന്‍ പുറമെ കവര്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഈ കവറുകള്‍ മൊബൈലിന് സുരക്ഷ ഒരുക്കുമ്പോള്‍ നമ്മുടെ സുരക്ഷയെ അപകടത്തിലാക്കിയാലോ? അത്തരമൊരു പഠനമാണ് അടുത്തിലെ പുറത്തുവന്നത്. മൊബൈല്‍ ഫോണ്‍ കവറുകളില്‍ വന്‍തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നുവെന്നാണ് ചൈനയിലെ ഷെന്‍ഴെന്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്.

ആപ്പിള്‍, സാംസംഗ്, ഹുവായി, ഷിയോമി തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന മൊബൈല്‍ കവറുകളിലാണ് അപകടം പതിയിരിക്കുന്നത്. 28 ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന 30 മൊബൈല്‍ ഫോണ്‍ കവറുകളാണ് ഷെന്‍ഴെന്‍ കണ്‍സ്യൂമര്‍ കൗണസില്‍ പഠനവിധേയമാക്കിയത്. ഇതില്‍ അഞ്ച് ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന കവറുകളില്‍ വിഷാംശം കണ്ടെത്തി. ആപ്പിള്‍, ഷിയോമി എന്നിവയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി വില്‍ക്കുന്ന കവറുകളും ഈ കൂട്ടത്തിലുണ്ട്.

മനുഷ്യ ശരീരത്തിന് അങ്ങേയറ്റം അപകടം വരുത്തുന്ന ലിഡ്, പോളിസൈക്ലിക് അരോമാറ്റിക് ഹെഡ്രോ കാര്‍ബണ്‍, പ്ലാസ്റ്റിസൈസര്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളാണ് ഈ കവറുകളില്‍ അടങ്ങിയിരിക്കുന്നത്. കാന്‍സര്‍ ഉള്‍പ്പെടെ മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന രാസപഥാര്‍ഥങ്ങളാണ് ഇവ. ചര്‍മം, ശ്വാസക്വാശം, മൂത്രാശയം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങള്‍ക്കും ഇവ കാരണമാകും. അനുവദനീയമായതിലും 47 മടങ്ങില്‍ അധികമാണ് കവറുകളില്‍ ഈ രാസപഥാര്‍ഥത്ഥിന്റെ സാന്നിധ്യമെന്നും പഠനത്തില്‍ പറയുന്നു.

Latest