Connect with us

International

മുംബൈ ഭീകരാക്രമണം:പാക് തീവ്രവാദികളുടെ പങ്ക് സ്ഥിരീകരിച്ച് ശെരീഫ്

Published

|

Last Updated

കറാച്ചി: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളാണെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്. പാക് പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് ആക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് ശരീഫ് പരോക്ഷമായി സമ്മതിച്ചത്.

രാജ്യത്ത് സജീവമായ ഭീകരവാദ സംഘടനകളുമായി പാക്കിസ്ഥാന് ബന്ധമില്ലെന്ന് പറയാം. എങ്കില്‍പ്പോലും അതിര്‍ത്തി കടന്ന് മുംബൈയില്‍ 150പേരെ വധിക്കാന്‍ ഈ സംഘങ്ങളെ നമ്മളെന്തിന് അനുവദിക്കണമെന്നും കേസിലെ വിചാരണ എന്തുകൊണ്ടാണ് പൂര്‍ത്തിയാക്കാത്തതെന്നും അഭിമുഖത്തില്‍ ശെരീഫ് ചോദിച്ചു.