എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയില്‍

Posted on: May 12, 2018 3:48 pm | Last updated: May 12, 2018 at 10:24 pm
SHARE

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലികക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.തൃത്താല സ്വദേശി മൊയ്തീൻ കുട്ടി എന്നയാളാണ് പിടിയിലായത്. മുൻകൂർ ജാമ്യം നേടാനായി അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയായിരന്നു അറസ്റ്റ്.

ഏപ്രില്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഢംബര വാഹനത്തിലെത്തിയ മൊയ്തീൻകുട്ടി തിയറ്ററിനുള്ളിൽ വെച്ച് കുട്ടിയെ ലെെംഗികമായി ഉപദ്രവിക്കുകയായിരുന്നു. 40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീക്കൊപ്പമാണ് ഇവര്‍ തിയേറ്ററിലെത്തിയത്. ഈ സ്ത്രീ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഇവര്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല.

എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ബാലിക നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

ഏപ്രില്‍ 26ന് പോലീസ് വിവരമറിയിച്ചുവെങ്കിലും ഇന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here