Connect with us

National

സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് യെദ്യൂരപ്പ; സമനിലതെറ്റിയെന്ന് സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു: ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പ. മെയ് പതിനേഴിന് ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

145 മുതല്‍ 150 വരെ സീറ്റുകള്‍ നേടി ബിജെപി ഭരണത്തിലേറും. തിരഞ്ഞെടുപ്പ് ഫലം വരുന്ന പതിനഞ്ചാം തീയതി ഞാന്‍ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. തനിക്ക് അന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും സിദ്ധരാമയ്യക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണുള്ളതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യെദ്യൂരപ്പയുടെ മാനസികനില തകരാറിലായെന്നും 120ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യ തിരിച്ചടിച്ചു.

---- facebook comment plugin here -----

Latest