Connect with us

Kerala

ഒറ്റ നമ്പറില്‍ സംസ്ഥാനത്തെവിടെയും ആംബുലന്‍സ്

Published

|

Last Updated

ഐ എം എ ട്രോമ കെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെവിടെയും റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒറ്റ നമ്പറിലൂടെ ഇനി ആംബുലന്‍സ് അപകടസ്ഥലത്തെത്തും. കേരള പോലീസുമായി ചേര്‍ന്ന് ഐ എം എ നടപ്പാക്കുന്ന അത്യാധുനിക ട്രോമ കെയര്‍ സേവനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കാന്‍ 9188 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.

ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്ത് നിന്ന് മൊബൈല്‍ നമ്പറിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് കോള്‍ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലന്‍സ് െ്രെഡവര്‍മാര്‍ക്ക് പോലീസും, ഐ എം എയും പരിശീലനം നല്‍കിയിട്ടുണ്ട്. അടുത്തഘട്ടത്തില്‍ മൊബൈല്‍ ആപ്പ് വരുന്നതോടെ ലൊക്കേഷനും മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് ഏറ്റവുമടുത്തുള്ള ആംബുലന്‍സ് െ്രെഡവര്‍മാരുടെ മൊബൈലില്‍ അലര്‍ട്ട് നല്‍കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും െ്രെഡവറുടെ മൊബൈലില്‍ തെളിയും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഓഫിസര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നിലവില്‍ നോണ്‍ ഐ സി യു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐ സി യു ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്റര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വാടക രോഗിയോ, കൂടെ ഉള്ളവരോ നല്‍കണം. പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനില്‍ നിന്നും തുക നല്‍കും.

കേരള പോലീസിന്റെയും രമേശ്കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഐ എം എ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ചടങ്ങില്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്ന രാമു സര്‍വീസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതിന്റെ ലോഗോ രമേശ് കുമാര്‍ ഫൗണ്ടേഷന്‍ അംഗം ഡോ. ശ്യാമളകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ എം മുകേഷ് എം എല്‍ എ, മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം വി ജയരാജന്‍, ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുല്‍ഫി ട്രോമ കെയര്‍ സെല്‍ ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് പങ്കെടുത്തു.