Connect with us

International

'ജസ്റ്റിസ് ഫോര്‍ റോഹിംഗ്യ' ക്യാമ്പയിന് ലണ്ടനില്‍ തുടക്കം

Published

|

Last Updated

ലണ്ടന്‍: മ്യാന്മര്‍ ഭരണകൂടത്തിന്റെയും ബുദ്ധതീവ്രവാദികളുടെയും ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതരായ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ലണ്ടനില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ആംനസ്റ്റിയുടെ ബ്രിട്ടനിലെ ആസ്ഥാന ഓഫീസിലാണ് ജസ്റ്റീസ് ഫോര്‍ റോഹിംഗ്യ മൈനോരിറ്റി(ജെ എഫ് ആര്‍ എം) എന്ന പേരില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ വെരോണിക്ക പെഡ്‌റോസയുടെ നേതൃത്വത്തില്‍ ക്യാമ്പയിന് തുടക്കമായത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന വംശഹത്യാ ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് അഗാധ പരിശ്രമം നടത്തിയ ആളാണ് വെരോണിക്ക പെഡ്‌റോസ.

റാഖിനെയിലെ റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ നടന്ന വംശഹത്യയില്‍ പങ്കാളികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.സന്നദ്ധ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ ക്യാമ്പയിനില്‍ പങ്കാളികളാകുന്നുണ്ട്. മുഴുവന്‍ റോഹിംഗ്യകള്‍ക്കും മ്യാന്മര്‍ പൗരത്വം ഉറപ്പാക്കുക കൂടി ക്യാമ്പയിനിന്റെ ലക്ഷ്യമാണ്. ക്യാമ്പയിനെ സ്വാഗതം ചെയ്ത് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest