കെ ടി അബ്ദുല്‍ അനീസിന് ലളിതകലാ അക്കാദമി ഗ്രാന്റ്

Posted on: May 11, 2018 8:31 pm | Last updated: May 11, 2018 at 8:31 pm
SHARE
കെ ടി അനീസ്

തൃശൂര്‍: ലളിതകലാ അക്കാദമിയുടെ 2017- 18 വര്‍ഷത്തെ ഗ്രാന്റിന് സിറാജ് സബ്എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ കെ ടി അബ്ദുല്‍ അനീസ് അര്‍ഹനായി. 50,000 രൂപയാണ് ഗ്രാന്റ് തുക. അക്കാദമിക്ക് കീഴില്‍ വിവിധയിടങ്ങളില്‍ കാര്‍ട്ടൂണ്‍ – ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച അനീസ് കോഴിക്കോട് പെരുമണ്ണ പാറമ്മല്‍ പള്ളിക്കണ്ടി വീട്ടില്‍ കെ ടി മമ്മുവിന്റെയും സി കെ കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: മുബീന. ശദ, റിദ്‌വ മക്കളാണ്. ലളിതകലാ അക്കാദമി സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം, രാംദാസ് വൈദ്യര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അനീസ് നേടിയിട്ടുണ്ട്.

മധു എടച്ചന (വയനാട്), എം ഡി ബിജുലാല്‍ (തിരുവനന്തപുരം), സുഷമന്‍ കടവില്‍ (കൊച്ചി), ഷാജി ചേര്‍ത്തല (ആലപ്പുഴ), സി.എസ്. അരുണ്‍ (കോഴിക്കോട്), ശ്രീധരന്‍ വടക്കാഞ്ചേരി (തൃശൂര്‍), റിങ്കു രാജ് മട്ടഞ്ചേരിയില്‍ (തിരുവനന്തപുരം) എന്നിവരെ ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിനും തിരഞ്ഞെടുക്കപ്പെട്ടു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 50,000രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക് നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here