ഇന്ത്യന്‍ വംശജ ലണ്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Posted on: May 11, 2018 11:02 am | Last updated: May 11, 2018 at 12:32 pm
SHARE

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ യുവതി ബ്രിട്ടനിലെ വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് മാസം മുമ്പ് 38കാരിയായ സര്‍ബ്ജിത് കൗര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗി(42)നെ വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് അറസ്റ്റ് ചെയ്തത്.

സര്‍ബ്ജിത് മോഷണ ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.വീടിനകം അലങ്കോലപ്പെട്ട നിലയില്‍ കണ്ടതും ചില സാധനങ്ങള്‍ കാണാതായതുമാണ് പോലീസിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

സരബ്ജിത്തിനെ ജീവനോടെ അവസാനമായി കണ്ടത് ഗുര്‍പ്രീത് അണെന്ന് കണ്ടെത്തിയതോടെയാണ് കൊലക്ക് പിന്നിലെ ചുരുളഴിഞ്ഞത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഗുര്‍പ്രീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here