Connect with us

Kerala

ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിന് അയച്ചില്ല ; പ്രിന്‍സിപ്പലിനെതിരെ നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് അയക്കാത്തതിനാല്‍ മൂന്ന് വിദ്യാര്‍ഥികള്‍ തോറ്റ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടിക്ക് ശിപാര്‍ശ.കേരള സര്‍വ്വകലാശാലക്ക് കീഴിലെ ചേര്‍ത്തല എന്‍ എസ് എസ് കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കാനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സര്‍വ്വകലാശാല സമതി സര്‍വ്വകലാശാലക്ക് ശിപാര്‍ശ ചെയ്തത്. ഒരു വര്‍ഷം മുമ്പ് നടന്ന ബിഎസ്‌സി ബോട്ടണി നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് സര്‍വ്വകലാശാലക്ക് കൈമാറാതെ കോളജില്‍ സൂക്ഷിച്ചത്. പരീക്ഷ ഫലം വന്നപ്പോള്‍ തോറ്റ മൂന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.

തോല്‍ക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ മൂന്ന് പേരും പുനര്‍മുല്യ നിര്‍ണയത്തിന് അപേക്ഷിച്ചപ്പോള്‍ ഉത്തരക്കടലാസുകള്‍ എത്തിയിട്ടില്ലെന്ന് സര്‍വകലാശാല അധിക്യതര്‍ അറിയിക്കുകയായിരുന്നു. പിന്നീട് കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകള്‍ ഇവിടെയാണെന്ന കാര്യം അറിയുന്നത് . ഈ സാഹചര്യത്തിലാണ് പരീക്ഷകളുടെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ സര്‍വ്വകലാശാല സമതി ശിപാര്‍ശ ചെയ്തത്.

Latest