പോലീസ് സമ്മേളനം; രക്തസാക്ഷി സ്തൂഭത്തിന്റെ നിറവും മുദ്രാവാക്യവും മാറ്റി

Posted on: May 11, 2018 7:53 am | Last updated: May 11, 2018 at 9:56 am

കോഴിക്കോട്: ഇന്നാരംഭിക്കുന്ന കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി. നിറം നീലയും ചുവപ്പുമാക്കിയാണ് മാറ്റിയത്. മുദ്രാവാക്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രക്തസാക്ഷികള്‍ സിന്ദാബാദ് എന്നത് പോലിസ് അസോസിയേഷന്‍ സി്ന്ദാബാദ് എന്നാക്കിയാണ് മാറ്റിയത്. പോലീസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടാകുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മാറ്റം.

പയ്യോളി സര്‍ഗാലയയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.