കര്‍ണാടക നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

Posted on: May 11, 2018 7:21 am | Last updated: May 11, 2018 at 7:22 am

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണത്തിന്റെ ദിനമായ ഇന്ന് വീടുകള്‍ കയറിയിറങ്ങി അവസാന വട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാകും സ്ഥാനാര്‍ഥികള്‍. 224 നിയമസഭാ മണ്ഡലങ്ങളില്‍ 223 എണ്ണത്തിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം മെയ് 15ന് അറിയാം.

പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ ഊര്‍ജിത പ്രചാരണമാണ് നടന്നത്. ബിജെപിദേശീയ പ്രസിഡന്റ് അമിത്ഷായും കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയും നയിച്ച റാലികളില്‍ നിരവധി പേര്‍ പങ്കെടുത്തു.