പ്രകൃതി സൗഹൃദ ഇഫ്ത്വാറുകള്‍ക്ക് മുന്നിട്ടിറങ്ങുക: ഖലീലുല്‍ ബുഖാരി തങ്ങള്‍

Posted on: May 10, 2018 10:59 pm | Last updated: May 10, 2018 at 10:59 pm
റമളാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: റമളാന്‍ വിശ്വാസിയുടെ സ്വഭാവ സംസ്‌കരണത്തിന്റെ മാസമാണെന്നും ഇഫ്ത്വാറുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടത്തിയ റമളാന്‍ മുന്നൊരുക്ക ആത്മീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ആത്മീയ സമ്മേളനം സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വിര്‍ദുല്ലത്വീഫ്, ബുര്‍ദ പാരായണം, മുള് രിയ്യ, സ്വലാത്ത്, ഇസ്തിഗ്ഫാര്‍, പ്രാര്‍ത്ഥന, അന്നദാനം എന്നിവ നടന്നു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, വി പി എ തങ്ങള്‍ ആട്ടീരി, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, ഹാഫിള് ഉസ്മാന്‍ ബാഫഖി തങ്ങള്‍, ഹാരിസലി ബാഫഖി തങ്ങള്‍, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, ഡോ. അസീസ് ഫൈസി ചെറുവാടി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ഉമര്‍ മദനി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കുഞ്ഞീതു മുസ്‌ലിയാര്‍ കൊണ്ടോട്ടി, വി എം കോയ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു