മോദിയുടേത് തരംതാണ പ്രചാരണം: സിദ്ധരാമയ്യ

Posted on: May 10, 2018 9:31 am | Last updated: May 10, 2018 at 2:17 pm

ബെംഗളൂരു: തരംതാണ പ്രചാരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ നിലവാര തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഐടി, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഇറക്കി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് മോദിയും ബിജെപിയും നടത്തുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 120ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നും സിദ്ധരാമയ്യ സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും. ആവേശത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ് പ്രചാരണ രംഗം. പോളിംഗിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസും ബി ജെ പിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.