ബംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും 9,746 തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തു

Posted on: May 9, 2018 9:43 am | Last updated: May 9, 2018 at 11:52 am

ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും 9,746 തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. ജലാഹല്ലി പ്രദേശത്തെ എസ്എല്‍വി പാര്‍ക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റ് നമ്പര്‍ 115ല്‍നിന്നുമാണ് ഇവ പിടിച്ചെടുത്തത്.

സംഭവത്തെത്തുടര്‍ന്ന് റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധിക്യതരും ഇവിടെയെത്തിയിട്ടുണ്ട്.