പഴനിക്ക് സമീപം വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു

Posted on: May 9, 2018 9:12 am | Last updated: May 9, 2018 at 11:52 am

ചെന്നൈ: തമിഴ്‌നാട്ടില്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. രണ്ട് കുടുംബത്തിലെ അംഗങ്ങളായ കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. കോട്ടയം മുണ്ടക്കയം കോരിത്തോട് സ്വദേശികളായ ശശി, ഭാര്യ വിജയമ്മ,പേരക്കുട്ടി ആദിത്യന്‍, സുരേഷ്,ഭാര്യ രേഖ, മകന്‍ മനു , സജിനി എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ അഭിജിത്തിന്റെ നില ഗുരുതരമാണ്. പഴനിയില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാനില്‍ ലോറിയിടിച്ചാണ് അപകടം.