ഓടുന്ന കാറില്‍നിന്നും മൂന്ന് വയസുകാരനായ മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Posted on: May 8, 2018 6:33 pm | Last updated: May 8, 2018 at 7:01 pm

മുസാഫര്‍പുര്‍: യുപിയില്‍ ഡല്‍ഹി -ഡെറാഡൂണ്‍ ദേശീയ പാതിയില്‍ ഓടുന്ന കാറില്‍നിന്നും മൂന്ന് വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പരുക്കേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. 26കാരിയായ യുവതിയെ പീഡനത്തിന് ശേഷം പ്രതികള്‍ മുസാഫര്‍പുര്‍ ജില്ലയിലെ ചാപറില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

അതിക്രമത്തെത്തുടര്‍ന്ന് ബോധരഹിതയായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതിയെ കാറില്‍ കയറ്റി അതിക്രമം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങ