Connect with us

Sports

ഉജ്ജ്വലം സണ്‍റൈസേഴ്‌സ്

Published

|

Last Updated

ഹൈദരാബാദ്: ചെറിയ സ്‌കോറുകള്‍ പ്രതിരോധിച്ച് ജയിക്കുകയെന്ന പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ അഞ്ച് റണ്‍സിന് കീഴടക്കി ഹൈദരാബാദ് ഐ പി എല്ലില്‍ കുതിപ്പ് തുടര്‍ന്നു. തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ അസ്തമിച്ചു.

146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 141 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ആറ് റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഗ്രാന്‍ഡ്‌ഹോമിന്റെ കുറ്റിതെറിപ്പിച്ച് വിജയം ആഘോഷിച്ചു. ബാംഗ്ലൂരിനായ നായകന്‍ വിരാട് കോഹ്‌ലി 39ഉം ഗ്രാന്‍ഡ്‌ഹോം 33ഉം റണ്‍സെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 146 റണ്‍സെടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരായ അലക്‌സ് ഹാലസി(അഞ്ച്)നേയും ശിഖര്‍ ധവാനേ(13)യും ഹൈദരാബാദിന് നഷ്ടമായി. ഏറെ വൈകാതെ മനീഷ് പാണ്ഡെയെ ചാഹല്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. ഏഴ് പന്തില്‍ അഞ്ച് റണ്‍സായിരുന്നു പാണ്ഡെയുടെ സാമ്പാദ്യം.

പിന്നീട് നായകന്‍ കാന്‍ വില്യംസണും (39 പന്തില്‍ 56), ഷാക്കിബല്‍ ഹസനും (32 പന്തില്‍ 35) ചേര്‍ന്നാണ് സ്‌കോര്‍ നൂറ് കടത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 റണ്‍സെടുത്ത യൂസുഫ് പത്താനെ മുഹമ്മദ് സിറാജ് മടക്കി. ബാംഗ്ലൂരിനായി ടിം സൗത്തി, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വീതവും ഉമേഷ് യാദവ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.