‘കൊളീജിയം അടുത്തയാഴ്ച ‘; കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

Posted on: May 7, 2018 6:30 am | Last updated: May 7, 2018 at 12:33 am
SHARE

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. കൊളീജിയം അടുത്തയാഴ്ച ചേരുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിശദമാക്കി. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊളീജിയം പിരിഞ്ഞിരുന്നു. ഒരു മണിക്കൂര്‍ നീണ്ട യോഗമാണ് തീരുമാനം എടുക്കാതെ പിരിഞ്ഞത്.

കൂടുതല്‍ ചര്‍ച്ച വേണമെന്ന് യോഗത്തില്‍ ധാരണയായി. കേന്ദ്രം തിരിച്ചയച്ച നിയമന ശിപാര്‍ശയാണ് കൊളീജിയം യോഗം പരിഗണിച്ചത്. പ്രാധിനിധ്യമില്ലാത്ത ഹൈക്കോടതികളുണ്ടെന്ന കേന്ദ്രത്തിന്റെ പരാമര്‍ശവും പരിഗണിച്ചു.

കൊല്‍ക്കത്ത, രാജസ്ഥാന്‍, തെലങ്കാന- ആന്ധ്രാപ്രദേശ് ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യവും കൊളീജിയം യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് കൊളീജിയം.

 

LEAVE A REPLY

Please enter your comment!
Please enter your name here