ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് വെള്ളാപ്പള്ളി

Posted on: May 6, 2018 2:59 pm | Last updated: May 6, 2018 at 3:25 pm
SHARE

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കരുതെന്നും
ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ചെങ്ങന്നൂരില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് വി മുരളീധരന്‍ എംപി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന ചിലരുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.