ഷോപിയാനില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റ്മുട്ടല്‍ തുടരുന്നു

Posted on: May 6, 2018 10:07 am | Last updated: May 6, 2018 at 12:41 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലെ ബാദിഗാമില്‍ സുരക്ഷാ സേനയും തീവ്രവാദികളുമായി ഏറ്റ്മുട്ടല്‍ തുടരുന്നു. ഏറ്റ് മുട്ടലില്‍ രണ്ട് സുരക്ഷാസേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

തീവ്രവാദികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അവര്‍ എത്ര പേരുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നും ഷോപിയാന്‍ എസ്എസ്പി ശൈലേന്ദ്ര മിശ്ര പറഞ്ഞു.