ഹൈദ്രാബാദില്‍ ഏഴംഗ ജോലി തട്ടിപ്പ് സംഘം പിടിയില്‍

Posted on: May 5, 2018 5:57 pm | Last updated: May 5, 2018 at 8:25 pm

ഹൈദ്രാബാദ്: ഹൈദ്രാബാദില്‍ വന്‍ ജോലി തട്ടിപ്പ് സംഘം പിടിയില്‍. ഡിഫന്‍സ് വിഭാഗത്തിലും ഐടി വിഭാഗത്തിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ഏഴംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്നും നാല് പോലീസ് യൂണിഫോമുകള്‍, 31 വ്യാജ സൈനിക ജോലി ഉത്തരവുകള്‍,33 യഥാര്‍ഥ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് ലാപ്‌ടോപ്പ്,ഒരു പ്രിന്റര്‍ ഒരു കാര്‍ എന്നിവയും കണ്ടെടുത്തു.