പോലീസ് സ്‌റ്റേഷനുള്ളില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു

Posted on: May 4, 2018 1:16 pm | Last updated: May 4, 2018 at 2:14 pm

ദിസ്പുര്‍: അസമില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍വെച്ച് യുവതിയെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തു. രാംടിയ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന പോലീസ് ബിനോദ് കുമാറെന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുംമുമ്പ് മന:ശാസ്ത്ര പരിശോധനക്ക് വിധേയമാക്കണമെന്നും അസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആവശ്യപ്പെട്ടു.