‘സഹോദരനും ഇതേഗതിവരും’; ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

Posted on: May 4, 2018 1:10 pm | Last updated: May 4, 2018 at 1:46 pm

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. ആര്‍.പി.എഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിക്കുന്ന കത്ത് തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ പോലീസിന്റെ പേരിലാണ് എത്തിയത്. മാധ്യമങ്ങളുടെ സഹായത്തടെ ആക്ഷേപം ഉന്നയിക്കാന്‍ നില്‍ക്കേണ്ടെന്നും സഹോദരന് ശ്രീജിത്തിന്റെ അതേ ഗതിവരുമെന്നും കത്തില്‍ പറയുന്നു.

ഇതിനിടെ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പോലീസ് അന്വേഷണം ശരിയായദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹരജി നല്‍കിയത്.