കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ അഖിലയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിയില്‍ പോലീസ് ഇന്ന് വിശദീകരണം നല്‍കും. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും കൊലപാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കോടതിയെ ബോധിപ്പിക്കും. കേസ് ഏറ്റെടുക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ സി.ബി.ഐയും നിലപാട് അറിയിക്കും.
പോലീസുകാര്‍ പ്രതികളായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതെന്ന് ഉചിതമല്ലെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് നിരീക്ഷിച്ചിരുന്നു.