കരിയര്‍ ബെസ്റ്റ് റാങ്കില്‍ പ്രണോയ്

Posted on: May 4, 2018 6:13 am | Last updated: May 4, 2018 at 12:16 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗില്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) പ്രസിദ്ധമാക്കിയ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രണോയ്. ഇന്ത്യയിലെ സിംഗിള്‍സ് റാങ്കിംഗില്‍ രണ്ടാംസ്ഥാനത്തുള്ള പ്രണോയ് ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെയാണ് ലോക റാങ്കിംഗില്‍ കുതിച്ചത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രണോയ്. 1965 ല്‍ ദിനേശ് ഖന്നയും 2007ല്‍ അനൂപ് ശ്രീധറുമാണ് വെങ്കലം നേടിയത്.

ലോക ബാഡ്മിന്റണിലെ ടോപ് ഫോറുകള്‍ എന്നറിയപ്പെടുന്ന തൗഫിഖ് ഹിദായത്ത് (2013), ലിന്‍ ഡാന്‍ (2015), ചോംഗ് വി , ചെന്‍ ലോംഗ് (2017ല്‍ ) തോല്‍പ്പിച്ച ആദ്യ ഇന്ത്യന്‍ താരമാണ് പ്രണോയ്. കെ ശ്രീനാഥ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി.