തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചൈന ക്രൂയിസ് മിസൈലുകള്‍ വിന്യസിച്ചു

പ്രതികരിക്കാതെ അമേരിക്ക
Posted on: May 4, 2018 6:06 am | Last updated: May 3, 2018 at 10:11 pm
Puzzle

ബീജിംഗ്: തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചൈന ക്രൂയിസ് മിസൈലുകള്‍ വിന്യസിച്ചതായി യു എസ് വാര്‍ത്താ ഏജന്‍സി സി എന്‍ ബി സി. തെക്കന്‍ ചൈനാ സമുദ്രത്തിലെ മൂന്ന് പോയിന്റുകളിലാണ് ഇവ വിന്യസിച്ചിരിക്കുന്നതെന്നും യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ നേരിട്ട് ലഭിച്ചിരുന്നതായും സി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്തു.

വിവാദം കത്തിനില്‍ക്കുന്ന തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചൈന നടത്തുന്ന ഇടപെടലുകളെ വിമര്‍ശിച്ച് അമേരിക്കയും തായ്‌വാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ മിസൈല്‍ വിന്യസിച്ചതായുള്ള വാര്‍ത്തകളോട് ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല. തെക്കന്‍ ചൈനാ സമുദ്രത്തിലെ ആയുധ വിന്യാസം പ്രതിരോധം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചൈന നടത്തുന്ന ഇടപെടലുകളെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന അമേരിക്ക പുതിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.