ഖത്മുല്‍ ബുഖാരി ഇന്ന്; മര്‍കസ് നഗരി പണ്ഡിത സാഗരമാകും

Posted on: May 3, 2018 6:13 am | Last updated: May 2, 2018 at 11:49 pm
മര്‍കസിലെ ഖത്മുല്‍ ബുഖാരിയുടെ ഭാഗമായി സംഘടിപ്പിച്ച ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് സംഗമം ഡോ. അലിയ്യുല്‍ ഹാശിമി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മര്‍കസില്‍ ഇന്ന് നടക്കുന്ന ഖത്മുല്‍ ബുഖാരി സമ്മേളനവും സഖാഫി സമ്പൂര്‍ണ സംഗമവും പതിനായിരങ്ങള്‍ സംബന്ധിക്കുന്ന വിജ്ഞാന സമ്മേളനമാകും. ഖത്മുല്‍ ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി മര്‍കസില്‍ നിന്ന് ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങ് ഇന്ന ലെ ലോകപ്രശസ്ത പണ്ഡിതനും യു എ ഇ മതകാര്യ ഉപദേഷ്ടാവുമായ ഡോ. അലിയ്യുല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു.

ഉച്ചക്ക് 2.30ന് തുടങ്ങുന്ന ഖത്മുല്‍ ബുഖാരിക്ക് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി എസ് കെ തങ്ങള്‍ തലപ്പാറ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, വി പി എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മുഹിയുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, പി സി അബ്ദുല്ല മുസ്‌ലിയാര്‍, കെ എം മുഹമ്മദ് മുസ്‌ലിയാര്‍ സംബന്ധിക്കും.

മര്‍കസിലെ സമ്പൂര്‍ണ സഖാഫി സംഗമത്തിന്റെയും ഖത്മുല്‍ ബുഖാരിയുടെയും ചടങ്ങുകള്‍ ഇന്ന് രാവിലെ പത്തിന് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. സമ്പൂര്‍ണ സഖാഫി സംഗമത്തില്‍ മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. ശരീഅത്ത് കോളജ് സീനിയര്‍ മുദരിസ് കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയുടെ അധ്യക്ഷതയില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മര്‍കസ് വൈസ് പ്രസിഡന്റ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി പ്രസംഗിക്കും. സഖാഫി ശൂറയില്‍ രജിസ്റ്റര്‍ ചെയ്ത സഖാഫികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ ആദ്യഘട്ട വിതരണം പരിപാടിയില്‍ നടക്കും. ഒരു മണിക്ക് ബാച്ച്തല സഖാഫി സംഗമം ചേരും.

ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖയും മഹഌറ്ത്തുല്‍ ബദ്‌രിയ്യയും നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സഖാഫി സംഗമത്തിലും ഖത്മുല്‍ ബുഖാരിയിലും സഖാഫി ശൂറയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കുള്ള കൗണ്ടറും പരിപാടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

കാന്തപുരവുമായുള്ള ബന്ധം ഊഷ്മളം: സയ്യിദ് അലിയ്യുല്‍ ഹാശിമി

കോഴിക്കോട്: ശൈഖ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായുള്ള തന്റെ നാല്‍പത് വര്‍ഷത്തെ സൗഹൃദവും വൈജ്ഞാനിക വിനിമയവും ഊഷ്മളമാണെന്ന് ലോകപ്രശസ്ത പണ്ഡിതനും യു എ ഇ ഭരണകൂടത്തിന്റെ മതകാര്യ ഉപദേഷ്ടാവുമായ ഡോ അലിയ്യുല്‍ ഹാശിമി. ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഡോ. ഹാശിമി പറഞ്ഞു. മര്‍കസില്‍ ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച ജല്‍സതുല്‍ വിദാഅ് യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖ ഭാഷണം നടത്തി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും വിവിധ വിംഗ് പ്രതിനിധികളും പ്രസംഗിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്‍ കരീം ഫൈസി, ഉമറലി സഖാഫി, അബ്ദുല്‍ ഹകീം സഅദി, വി ടി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ബശീര്‍ സഖാഫി സംബന്ധിച്ചു. പി ടി മുഹമ്മദ് അസ്ഹരി സ്വാഗതം പറഞ്ഞു.