മഹബ്ബ അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക്

Posted on: May 2, 2018 10:06 pm | Last updated: May 2, 2018 at 10:06 pm
സയ്യിദ് അലി ബാഫഖി തങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് നല്‍കുന്ന മഹബ്ബ അവാര്‍ഡ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷനും സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക്. മദ്രസാ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

ഈ മാസം പത്തിന് സ്വലാത്ത് നഗറില്‍ നടക്കുന്ന ആത്മീയ സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കും. വൈകീട്ട് നാലിന് പൂക്കോട്ടൂര്‍ സാദാത്ത് അക്കാദമി കാമ്പസില്‍ നിന്ന് ബാഫഖി തങ്ങളെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വലാത്ത് നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.

ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, വി പി എ തങ്ങള്‍ ആട്ടീരി, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, ഹാഫിള് ഉസ്മാന്‍ ബാഫഖി തങ്ങള്‍, ഹാരിസലി ബാഫഖി തങ്ങള്‍, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബൂഹനീഫല്‍ ഫൈസി തെന്നല, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, ഡോ. അസീസ് ഫൈസി ചെറുവാടി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ഉമര്‍ മദനി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കുഞ്ഞീതു മുസ്‌ലിയാര്‍ കൊണ്ടോട്ടി, വി എം കോയ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.