Connect with us

Gulf

ഗ്രീന്‍ വോയിസ് അബുദാബി മാധ്യമ പുരസ്‌കാരം കെ എം അബ്ബാസിന്

Published

|

Last Updated

കെ എം അബ്ബാസ്

അബൂദാബി: ഗ്രീന്‍ വോയിസ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു.
മാധ്യമശ്രീ അവാര്‍ഡ് ഏഷ്യാനെറ്റിലെ വിനു വി ജോണിനും കര്‍മ്മശ്രീ അവാര്‍ഡ് ഹൈടെക്ക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ പി കെ അയിഷമൊയ്തുവിനും സമ്മാനിക്കും .യു എ യില്‍ നിന്ന് കെ എം അബ്ബാസ് (പ്രിന്റ് മീഡിയ മലയാളം സിറാജ് ദിനപത്രം ), എല്‍വിസ് ചുമ്മാര്‍ (ടെലിവിഷന്‍),സജില ശശീന്ദ്രന്‍ (പ്രിന്റ് മീഡിയ ഇംഗ്ലീഷ് ), റോയ് റാഫേല്‍ (റേഡിയോ ),ലക്ഷ്മി മേനോന്‍ (സോഷ്യല്‍ മീഡിയ) എന്നിവര്‍ക്കുള്ള മീഡിയ അവാര്‍ഡും, സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡ് കാളിയാടന്‍ അസീസിനും മെയ് 3 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പരിപാടിയില്‍ സമ്മാനിക്കും. പതിമൂന്ന് വര്‍ഷത്തിലേറെയായി സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രീന്‍ വോയ്‌സ് യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.സമൂഹത്തിലെ വിവിധ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികള്‍ക്കാണ് ഇതിനകം അവാര്‍ഡുകള്‍ നല്‍കിയത്.ജാതി മത പരിഗണന കൂടാതെ സമൂഹത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ പൊതുജന സമക്ഷം അംഗീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഗ്രീന്‍ വോയ്‌സ് വിവിധ മേഖലയില്‍ തിളങ്ങുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് വിതരണത്തില്‍ വൈ സുധീര്‍ കുമാര്‍ ഷെട്ടി, ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, വി നന്ദ കുമാര്‍, കെ എം ഗഫൂര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും.

ഗ്രീന്‍ വോയിസ് മുഖ്യ രക്ഷാധികാരി വി നന്ദകുമാര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. കെ കെ മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി, വി ടി വി ദാമോദരന്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പത്ര സമ്മേളനത്തില്‍ ഇജാസ് സീതി, കെ കെ മൊയ്തീന്‍ കോയ, റഷീദ് ബാബു പുളിക്കല്‍, അബൂബക്കര്‍ സേഫ് ലൈന്‍, ഉല്ലാസ് ആര്‍ കോയ, ജാഫര്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.