Connect with us

National

വാഗ്ധാനപ്പെരുമഴുമയുമായി കരട് ടെലികോം നയം

Published

|

Last Updated

ന്യൂഡല്‍ഹി: കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന ടെലികോം മേഖലയെ രക്ഷിക്കാന്‍ കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി കരട് ടെലികോം നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് കണ്ക്ഷന്‍ എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. “ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018” എന്ന പേരിലാണു ടെലികോം നയം അവതരിപ്പിച്ചത്.

പുതിയ കരട് നയം, 2002 ആകുമ്പോഴേക്കും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും ലാന്‍ഡ് ലൈന്‍ സംവിധാനവും നല്‍കുമെന്ന് നയത്തില്‍ പറയുന്നു. 2020 ആകുമ്പോള്‍ എല്ലാ പൗരന്മാര്‍ക്കും 50 എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റ് ലഭിക്കും. മാത്രമല്ല എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കും. 2022 ആകുമ്പോഴേക്കും ഇത് 10 ജിഗാബൈറ്റ് വേഗത്തിലേക്ക് ഉയര്‍ത്തുമെന്നും കരട് നയത്തില്‍ പറയുന്നു.

എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിലൂടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനമാക്കാനും ലക്ഷ്യമിടുന്നു. 2017ല്‍ ഇത് ആറ് ശതമാനം ആയിരുന്നു. 2020ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാബിറ്റ് വേഗതയില്‍ ഇന്റര്‍നെറ്റ് നല്‍കും. 2022ല്‍ ഇത് 10 ജിഗാബിറ്റായി ഉയര്‍ത്തുകയും ചെയ്യും.

പ്രതിസന്ധിയിലായ ടെലികോം മേഖലയെ കരകയറ്റാനാണ് പുതിയ നയം കൊണ്ടുവരുന്നത്. നിലവില്‍ 7.8 ലക്ഷം കോടിയുടെ നഷ്ടമാണ് ടെലികോം മേഖലയില്‍ ഉള്ളത്.

Latest