Connect with us

Kerala

വാരാപ്പുഴ കസ്റ്റഡി മരണം: സി ഐ ക്രിസ്പിന്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കന്‍ പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതിയാണ് ക്രസിപിന്‍. നേരത്തെ ക്രിസ്പിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

അന്യായമായി തടങ്കലില്‍ വെക്കുക, തെളിവുകള്‍ നശിപ്പിക്കുക, രേഖകളില്‍ തിരിമറി നടത്തുക എന്നിവയാണ് ക്രിസ്പിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. കസ്റ്റഡി മരണം നടന്ന വരാപ്പുഴ പോലീസ് സ്‌റ്റേഷന്റെ ചുമുതല സി ഐ ക്രിസ്പിനായിരുന്നു. എങ്കിലും സി ഐക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.

ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ക്രിസ്പിനെ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.

---- facebook comment plugin here -----

Latest