Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ കണ്ടക്ടറായി തച്ചങ്കരി, അമ്പരന്ന് യാത്രക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ടിക്കറ്റ് നല്‍കാനെത്തിയ കണ്ടക്ടറെ കണ്ട് യാത്രക്കാര്‍ ഒന്നമ്പരന്നു. സാക്ഷാല്‍ കെ എസ് ആര്‍ ടി സി. എം ഡി ടോമിന്‍ ജെ തച്ചങ്കരി. കഴുത്തില്‍ ഇലക്ട്രോണിക ടിക്കറ്റ് മെഷീനും ഇടതു കക്ഷത്തില്‍ കണ്ടക്ടര്‍ ബാഗും ആകാശ നീല ഷര്‍ട്ടും ഇരുണ്ട നീല പാന്റ്‌സും ധരിച്ചെത്തി അത്ഭുതത്തോടെ നോക്കിയ യാത്രക്കാരുടെ തോളില്‍ തട്ടി ചെറും ചിരിയും പാസ്സാക്കി തച്ചങ്കരി ടിക്കറ്റ് കൊടുത്തു തുടങ്ങി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ ടി ഓഫീസില്‍നിന്ന് തച്ചങ്കരി കണ്ടക്ടര്‍ ലൈസന്‍സ് എടുത്തിരുന്നു. മാസങ്ങള്‍ക്കുശേഷം കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു കൃത്യസമയത്തു ശമ്പളം നല്‍കിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കുറച്ചു മാസങ്ങളായി പത്താം തീയതിക്കു ശേഷമായിരുന്നു ശമ്പളവിതരണം നടന്നിരുന്നത്. ഇതിനാണ് മാറ്റം വന്നത്.

കെ എസ് ആര്‍ ടി സിയുടെ തലപ്പെത്തെത്തിയത് മുതല്‍ തൊഴിലാളികളെ പ്രചോദിപ്പിച്ച് കൊണ്ടിരിക്കുന്ന ടോമിന്‍ ജെ തച്ചങ്കരി കണ്ടക്ടര്‍മാരുടെ ബുദ്ധിമുട്ട് അറിയുന്നതിന് വേണ്ടിയാണ് കണ്ടക്ടറായി എത്തിയത്. ദീര്‍ഘദൂര ബസുകളിലെ കണ്ടക്ടര്‍മാരെ കുറിച്ചൊക്കെ സ്ഥിരം യാത്രക്കാരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തിട്ടുണ്ട്.

അധികം വൈകാതെ െ്രെഡവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിള്‍ െ്രെഡവര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസന്‍സ് കിട്ടുമെന്നാണ് പ്രതീക്ഷ.

Latest