ദേശീയ ഡൈവിങ് താരം മരിച്ച നിലയില്‍

Posted on: May 1, 2018 1:44 pm | Last updated: May 1, 2018 at 2:10 pm

കൊല്‍ക്കത്ത: ദേശീയ ഡൈവിങ് താരത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളില്‍നിന്നുള്ള മൗപ്രിയ മിത്ര(15)യാണ് മരിച്ചത്.

കൊല്‍ക്കത്തയില്‍നിന്നും 50കി.മി അകലെ ബന്ദേലിലെ മാനസ്പൂരിലുള്ള വീട്ടിലാണ് മൗപ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 2016ല്‍ കൊളംബോയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടിയിരുന്നു.