ലിഗയുടെ മരണം: അറസ്റ്റ് ആന്തരികാവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം

Posted on: May 1, 2018 10:34 am | Last updated: May 1, 2018 at 2:11 pm

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദുരൂഹമരണത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ആന്തരികാവയങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം. അതേ സമയം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കുമെന്നാണ് കരുതുന്നത്.

പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ കൊലപാതകവുമായി ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ പോലീസ് കാത്തുനില്‍ക്കുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും സംഭവസ്ഥലത്തുനിന്നും ശേഖരിച്ച മുടിയുടെയും വിരലടയാളത്തിന്റേയും ഫലങ്ങളാണ് പോലീസിന് ലഭിക്കേണ്ടത്. ഏറെ ശ്രദ്ധ നേടിയ കേസെന്ന നിലയില്‍ പോലീസ് വളരെ സൂക്ഷ്മതയോടെയാണ് ഓരോ നീക്കവും നടത്തുന്നത്.