എസ് എസ് എല്‍ സി പരീക്ഷാ ബോര്‍ഡ് യോഗം ബുധനാഴ്ച; ഫലപ്രഖ്യാപനം മൂന്നിന് ഉണ്ടായേക്കും

Posted on: April 30, 2018 8:57 pm | Last updated: May 1, 2018 at 9:44 am
SHARE

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫല പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പരീക്ഷാ ബോര്‍ഡ് യോഗം ബോധനാഴ്ച ചേരും. യോഗത്തില്‍ എസ് എസ് എല്‍ സി പരീക്ഷാ ഫലത്തിന് അംഗീകാരം നല്‍കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പരീക്ഷാ കമ്മീഷണര്‍ കൂടിയായ ഡി പി ഐയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം മൂന്നിനായിരിക്കും ഉണ്ടാകുക. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ചൊവ്വാഴ്ച പൊതു അവധി ആയതിനാലാണ് പരീക്ഷാ ബോര്‍ഡ് യോഗം ബുധനാഴ്ചത്തേയ്ക്കു തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here