താമരശ്ശേരിയില്‍ വനഭൂമിയിലെ സ്വകാര്യ റിസോര്‍ട്ട് ഒഴിപ്പിച്ചു

Posted on: April 30, 2018 1:08 pm | Last updated: April 30, 2018 at 1:45 pm

കോഴിക്കോട്: താമരശ്ശേരിയില്‍ വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു.പത്തേക്കറിലായി നിര്‍മിച്ച ഹൈലൈഫ് എന്ന റിസോര്‍ട്ടാണ് ഒഴിപ്പിച്ചത്. താമരശ്ശേരി സ്വദേശി അബ്ദുള്ളയുടേതാണ് റിസോര്‍ട്ട്.

സ്വകാര്യഭൂമിയോട് ചേര്‍ന്ന പത്തേക്കറിലാണ് റിസോര്‍ട്ട് നിര്‍മി്ച്ചിരിക്കുന്നതെന്ന്് നേരത്തെ വനവകുപ്പ് കണ്ടെത്തിയിരുന്നു. പിന്നീട് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

എന്നാല്‍ പിടിച്ചെടുത്ത സ്ഥലം നേരത്തെ കാര്‍ഷിക പട്ടയം ലഭിച്ചതാണെന്നും ഒഴിപ്പിക്കലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പ്രദേശവാസികള്‍ പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഇവിടെ നേരത്തേയും പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.