കേടായ വാഹനം റോഡരികിലേക്ക് തള്ളിമാറ്റവേ ടെമ്പോയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു

Posted on: April 30, 2018 12:53 pm | Last updated: April 30, 2018 at 3:51 pm

മുംബൈ: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അഞ്ച് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. മുംബൈ പനവേലില്‍ ഇന്ന് പുലര്‍ച്ച അഞ്ച് മണിക്കായിരുന്നു അപകടം.

മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ കേടായതിനെ തുടര്‍ന്ന് തള്ളിമാറ്റവെ പിറകെ വന്ന ടെമ്പോ യുവാക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

സന്തോഷ് പ്രജാപതി, റാഷിദ് ഖാന്‍, ജുമാന്‍ ഷെയ്ഖ്, ദിനേശ് ജെയ്‌സ്‌വാള്‍, അയോധ്യ യാദവ് എന്നിവരാണ് മരിച്ചത്.
ടെമ്പോയുടെ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.