National
പോലീസ് ആകാനെത്തിയ ദളിത് യുവാക്കളുടെ നെഞ്ചില്‍ അധിക്യതര്‍ ജാതിപ്പേര് പതിച്ചു

മാല്‍വ: മധ്യപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബില്‍ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനക്കെത്തിയ ദളിത് ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ പോലീസ് അധികാരികള്‍ ജാതി എഴുതി അടയാളപ്പെടുത്തി. ബുധനാഴ്ച മാല്‍വ ധാറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ദളിത് വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരമൊരു അപമാനം സഹിക്കേണ്ടിവന്നത്.
പരിശോധനക്കെത്തിയ ഇരുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികളെ പ്രത്യേകം തിരിച്ചറിയാനാണ് ഇവരുടെ ദേഹത്ത് ജാതി അടയാളപ്പെടുത്തിയത്. ജാതി മാറിപ്പോകാതിരിക്കാനായാണ് ഇങ്ങനെയെഴുതിയതെന്നാണ് ധാര്‍ എസ് പി വിരേന്ദ സിംഗിന്റെ വിശദീകരണം. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
---- facebook comment plugin here -----