വാരാപ്പുഴ കസ്റ്റഡി മരണം: സി പി എം വിശദീകര യോഗം ഇന്ന്

Posted on: April 30, 2018 8:57 am | Last updated: April 30, 2018 at 9:42 am

വാരാപ്പുഴ: ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി പി എം ഇന്ന് വാരാപ്പുഴയില്‍ വിശദീകരണ യോഗം നടത്തും. കസ്റ്റഡി മരണത്തില്‍ അരോപണ വിധേയനായ സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് യോഗം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്ത് ഉണ്ടായിരുന്നുവെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതെ മടങ്ങിയത് ശ്രീജിത്തിന്റെ വീ്ട്ടുകാരില്‍ അത്യപ്തിയുണ്ടാക്കിയിരുന്നു.

ഇന്ന് നടക്കുന്ന വിശദീകരണ പൊതുയോഗത്തില്‍ കോടിയേരി ബാലക്യഷ്ണന്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമോയെന്ന കാര്യം വ്യക്തമല്ല. സി പി എം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശര്‍മ എം എല്‍ എ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വാരാപ്പുഴ ടൗണില്‍ ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.