ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ആരെങ്കിലും ധരിപ്പിച്ചതാകാമെന്ന് പോലീസ്

Posted on: April 27, 2018 10:25 am | Last updated: April 27, 2018 at 12:18 pm

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് മറ്റാരെങ്കിലും ധരിപ്പിച്ചതായേക്കാമെന്ന് പോലീസ്. ജാക്കറ്റ് എവിടെനിന്നും വാങ്ങിയെന്ന് പോലീസിന് കണ്ടെത്താനാകാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

അതേ സമയം ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുന്ന സാഹചര്യത്തില്‍ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നേക്കും. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. മൃതദേഹത്തിന് ഏറെ പഴക്കമുള്ളതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ലിത്വാനിയന്‍ വനിതയായ ലിഗയെ തിരുവല്ലത്തെ കുറ്റിക്കാട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.