എമിറേറ്റ്‌സില്‍ പറക്കാന്‍ ദുബൈയില്‍ എവിടെ നിന്നും ചെക്കിന്‍ ചെയ്യാം

Posted on: April 26, 2018 10:28 pm | Last updated: April 26, 2018 at 10:28 pm

ദുബൈ: ദുബൈയില്‍ എവിടെ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ ചെക്കിന്‍ ചെയ്യാനുള്ള സൗകര്യം വരുന്നു. വിമാന ജീവനക്കാര്‍ ലഗ്ഗേജ് മുന്‍കൂട്ടി വാങ്ങിക്കൊണ്ടു പോവുകയും ചെയ്യും. വിമാന സമയമാകുമ്പോള്‍ യാത്രക്കാരന്‍ നേരെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ ചെന്നാല്‍ മതി എന്നതാണ് ഇതിന്റെ സവിശേഷത.

ലഗേജ് കൊണ്ടുപോകാന്‍ വരുന്ന ഏജന്റ് തൂക്കം നോക്കാന്‍ ത്രാസും ബോര്‍ഡിങ് പാസും കൊണ്ടു വരും. ഏഴു കിലോ വരെ ലഗേജ് ഉണ്ടെങ്കില്‍ 350 ദിര്‍ഹം ആണ് ഈടാക്കുക. അധികമുള്ള ലഗേജിനു ഓരോന്നിനും 35 ദിര്‍ഹം വീതം നല്‍കണം. യാത്രക്ക് 12 മണിക്കൂര്‍ മുമ്പ് എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.