Connect with us

Kerala

നഴ്‌സുമാരുടെ മിനിമം വേതനം 20,000; വിജ്ഞാപനമിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ മിനിമം വേതനം വര്‍ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി. 100 കിടക്കകള്‍ ഉള്ള ആശുപത്രികളില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തി. ഇവര്‍ക്ക് പരാമവധി 50 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ആശുപത്രികളിലെ മറ്റ് ജീവനക്കാര്‍ക്ക് 16,000 രൂപ മുതല്‍ 22,090 രൂപ വരെ അടിസ്ഥാന ശമ്പളവും പരമാവധി 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. പുതുക്കിയ വേതന വര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.

എന്നാല്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈയില്‍ ലഭിച്ച ശേഷമേ പണിമുടക്ക് പിന്‍വലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കൂ എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കരട് വിജ്ഞാപനത്തില്‍ നിന്ന് അലവന്‍സുകള്‍ കുറച്ചെന്ന് ആരോപിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് സമരസമതിയുടെ നിലപാട്. ഓര്‍ഡിനന്‍സിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ആശുപത്രി മാനേജ്‌മെന്റുകളും അറിയിച്ചു.

ഇതര പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 16,400 രൂപ മുതല്‍ അടിസ്ഥാന ശമ്പളവും പരമാവധി 15 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും.

പണിമുടക്കിക്കൊണ്ടു ചേര്‍ത്തലയില്‍ നിന്നു ഇന്നു രാവിലെ 10ന് സെക്രട്ടറിയേറ്റിലേക്ക് ലോംഗ് മാര്‍ച്ച് ആരംഭിക്കാനായിരുന്നു സമരസമിതിയുടെ തീരുമാനം. ഓര്‍ഡിനന്‍സ് പകര്‍പ്പ് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളൂ എന്ന് സമരസമിതി അറിയിച്ചു.

 

---- facebook comment plugin here -----

Latest