100 സന്നദ്ധ സേവകര്‍ രംഗത്തിറങ്ങി; അബുദാബി ബീച്ച് വൃത്തിയായി

Posted on: April 23, 2018 7:21 pm | Last updated: April 23, 2018 at 7:21 pm
സന്നദ്ധ സേവകര്‍ അബുദാബി ബീച്ച് ശുചീകരിക്കുന്നു

അബുദാബി: അബുദാബിയിലെ സന്നദ്ധ സേവകരുടെ സഹകരണത്തോടെ അബുദാബി എന്‍വയോണ്‍മെന്റ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ (ഇ എന്‍ ഇ സി) അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന് ബീച്ച് വൃത്തിയാക്കി.

സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി യു എ ഇയില്‍ സുസ്ഥിര സംസ്‌കാരം കൊണ്ടവരുന്നതിനാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അബുദാബി എമിറേറ്റിലെ വിവിധ തീരങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചത്. ഇ എന്‍ ഇ സി യുടേയും അനുബന്ധ കമ്പനികളായ നവാഹ് എനര്‍ജി കമ്പനി (നവാഹ്), ബരാകാ വണ്‍ കമ്പനി (ബി ഒ സി) എന്നിവയില്‍ സേവനം ചെയ്യുന്ന 100 ലേറെ സ്വയം സേവകരാണ് തീരങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചത്.