വിവസ്ത്രനായെത്തിയ യുവാവ് റസ്‌റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

Posted on: April 22, 2018 7:17 pm | Last updated: April 23, 2018 at 11:14 am

വാഷിങ്ടണ്‍: വിവസ്ത്രനായെത്തിയ യുവാവ് അമേരിക്കയിലെ ഒരു റസ്‌റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ടെന്നസിയുടെ പ്രാന്തപ്രദേശമായ നാഷ്‌വില്ലയിലെ വാഫിള്‍ ഹൗസ് റസ്‌റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം.വെടിവയ്പ്പില്‍ നാലു പേര്‍ക്കു പരുക്കേറ്റതായും പൊലീസ് അറിയിച്ചു.

ഹോട്ടലിലുണ്ടായിരുന്ന ഒരാള്‍ അക്രമിയുടെ കയ്യില്‍ നിന്ന് തോക്കു തട്ടിമാറ്റിയെങ്കിലും അക്രമി ഓടിരക്ഷപ്പെട്ടു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമണ്. ഇല്ലിനോസില്‍ നിന്നുള്ള ട്രാവിസ് റെയ്ന്‍കിംഗ് (29)ആണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കുവേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.