കോവളത്തിനടത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് സഹോദരി

Posted on: April 21, 2018 4:15 pm | Last updated: April 21, 2018 at 4:15 pm

തിരുവനന്തപുരം: കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് സഹോദരി തിരിച്ചറിഞ്ഞു. തിരുവല്ലം വാഴമുട്ടം പൂനംകുതുത്തില്‍ വള്ളികളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏകദേശം ഒരു മാസം പഴക്കമുള്ള മൃതദേഹം ഇന്നലെ വൈകീട്ടാണ് കണ്ടെത്തിയത്.

മൃതദേഹത്തിന്റെ തല ഉടലില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. മൃതശരീരത്തില്‍ നിന്നും കിട്ടിയ വസ്ത്രം ലിഗയുടേതാണെന്ന് സഹോദരി എല്‍സ തിരിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന സിഗരറ്റ് പായ്ക്കറ്റ് ലിഗ വലിക്കുന്ന ബ്രാന്‍ഡാണ്. പക്ഷെ അഴുകിയ മൃതദേഹത്തിലെ ജാക്കറ്റ് മറ്റാരുടേതോ ആണ്.

മൃതശരീരം ലിഗയുടേതാണെന്ന് ഉറപ്പിക്കാനായി ഡിഎന്‍എ പരിശോധനയും നടത്തും. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്.