കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; ഭേദഗതിക്ക് അംഗീകാരം

Posted on: April 21, 2018 2:56 pm | Last updated: April 22, 2018 at 11:10 am

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഭവത്തില്‍ രാജ്യത്താകമാനം വന്‍ പ്രതിഷേധമാണ് ഉടലെടുത്തത്.

കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് അലോക് ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമാന നിലപാട് സ്വീകരിച്ചിരുന്നു. ബാലപീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.