ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജിനെ സ്ഥലം മാറ്റി

Posted on: April 21, 2018 2:41 pm | Last updated: April 21, 2018 at 7:50 pm

തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് മാറ്റം. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല. ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആര്‍ ടി എഫ് സ്‌ക്വാഡിലെ അംഗങ്ങളാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

രാത്രി വീട്ടിലെത്തിയ ആര്‍ ടി എഫ് സംഘം മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയതെന്നാണ് ഭാര്യ അഖില മൊഴി നല്‍കിയിരുന്നത്. ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റിരുന്നതായും മര്‍ദനത്തില്‍ ചെറുകുടല്‍ തകര്‍ന്നതാണ് മരണകാരണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ശ്രീജിത്ത് പറഞ്ഞതായി ചികിത്സിച്ച ഡോക്ടര്‍മാരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.