മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

Posted on: April 21, 2018 1:43 pm | Last updated: April 22, 2018 at 9:24 am

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ലെന്നും ്അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന സിന്‍ഹ പാര്‍ട്ടിയുമായി ഏറെ നാളായി അകല്‍ച്ചയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും വിവിധ വിഷയങ്ങൡ സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജിഎസ്ടി, നോട്ട് നിരോധന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

വാജ്‌പേയ് മന്ത്രിസഭയില്‍ ധനമന്ത്രിയും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ മകനാണ്.