Connect with us

International

ക്യൂബയില്‍ നാഷനല്‍ അസംബ്ലി തുടങ്ങി; കാസ്‌ട്രോ യുഗത്തിന് അന്ത്യമാകും

Published

|

Last Updated

ഹവാന: പതിറ്റാണ്ടുകള്‍ നീണ്ട ക്യൂബയിലെ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു. ക്യൂബയിലെ നാഷനല്‍ അസംബ്ലിയോടനുബന്ധിച്ച് 86കാരനായ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അധികാരമൊഴിയുന്നതോടെയാണ് കാസ്‌ട്രോ യുഗത്തിന് സമാപനമാകുന്നത്. ഫിദല്‍ കാസ്‌ട്രോ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു റൗള്‍ കാസ്‌ട്രോ അധികാരമേറ്റത്. വൈസ് പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ സോഷ്യലിസ്റ്റ് ക്യൂബയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാഷനല്‍ അസംബ്ലിയില്‍ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

ഏകദേശം ആറ് പതിറ്റാണ്ടിനടുത്ത് ക്യൂബയുടെ അധികാരത്തിലിരുന്നത് കാസ്‌ട്രോ കുടുംബമായിരുന്നു. ക്യൂബന്‍ വിപ്ലവത്തിലൂടെ ലക്ഷക്കണക്കിന് പേരുടെ വീരപുരുഷനായ ഫിദല്‍ കാസ്‌ട്രോ 1959 മുതല്‍ ക്യൂബയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. എന്നാല്‍ 2008ല്‍ അനാരോഗ്യം മൂലം ഫിദല്‍ കാസ്‌ട്രോ അധികാരമൊഴിഞ്ഞു. 2016ല്‍ ഫിദല്‍ കാസ്‌ട്രോ അന്തരിക്കുകയും ചെയ്തു. ഫിദല്‍ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്ന് പത്ത് വര്‍ഷം മുമ്പാണ് റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് പദവിയിലെത്തുന്നത്. തന്റെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന രണ്ട് ഭരണകാലാവധി പൂര്‍ത്തിയാക്കിയാണ് റൗള്‍ കാസ്‌ട്രോ രംഗമൊഴിയുന്നത്. അതേസമയം, 2012 വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി തുടരും. പദ്ധതി നിര്‍മാണത്തിലും നിര്‍വഹണത്തിലും അദ്ദേഹം വലിയ പങ്കുവഹിക്കുകയും ചെയ്യുമെന്നാണ് സൂചന.

Latest